ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
>അടൂര്‍: കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ക്രൈംബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
അടൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയില്‍ എത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ഇവരെ പുനലൂര്‍ കോടതിയില്‍ ഇന്നുതന്നെ ഹജരാക്കുമെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചതാണ്. ഇതില്‍ സൂരജാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.