|
സംഭാല്‍: ഭര്‍ത്താവിന്റെ സ്നേഹക്കൂടുതൽ സഹിക്കവയ്യാതെ വിവാഹമോചനം തേടി യുവതി കോടതിയിൽ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് വ്യത്യസ്തമായ സംഭവം നടന്നിരിക്കുന്നത്. ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് അദ്ദേഹം എന്നോട് ദേഷ്യത്തില്‍ സംസാരിക്കുന്നില്ല, എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നു.എനിക്ക് അദ്ദേഹത്തോട് വഴക്കിടണം. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭര്‍ത്താവുമായുള്ള ദാമ്ബത്യം എനിക്കു വേണ്ടെന്നും യുവതി പറയുന്നു.
താന്‍ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ,അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ആഗ്രഹം പോലെ വേഗം കേസ് അവസാനിപ്പിക്കണമെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. യുവതിയുടെ ഹര്‍ജി കോടതി തള്ളി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 മാസമായതേയുള്ളു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News