Kerala

Gold price today:സ്വർണ വില കുതിക്കുന്നു,പുതിയ റെക്കോർഡിന് അരികെ; പവന് 50000 കടന്നേക്കും

കൊച്ചി: ആശ്വാസത്തിന് വകയില്ലാതെ സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. ഓഗസ്ത് മാസത്തില്‍ വലിയ കുതിപ്പാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും. മെയ് മാസം അഞ്ചാം തിയതി രേഖപ്പെടുത്തിയ പവന് 45760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന നിരക്ക്. സമീപ ദിവസങ്ങളില്‍ തന്നെ സ്വർണ വില ഈ റെക്കോർഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത.

22 കാരറ്റ് സ്വർണത്തില്‍ പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 45440 രൂപയായി. 45320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വർധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി. 24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വർധിച്ച് 49568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്നത്തെ വില്‍പ്പന.

വർധനവ് ഈ നിരക്കില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നവംബർ പകുതിയോടെ സ്വർണ വില 50000 കടന്നേക്കുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒക്ടോബർ മാസം ഒന്നാം തീയ്യതി 42080 രൂപയായിരുന്നു വില. ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില പിടിവിട്ട് കുതിക്കുകയായിരുന്നു.

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വലിയ തോതില്‍ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ട്രോയ് ഔൺസിന് 1974 ഡോളറിലായിരുന്നു ഇന്നലത്തെ വില.ഡോളർ കരുത്താർജിച്ചതിനെ തുടർന്ന് മങ്ങിയ സ്വർണ വില കുതിക്കാൻ കാരണമായത് ഇസ്രായേൽ- ഹമാസ് സംഘർഷമായിരുന്നു. രാജ്യാന്തര വിപണിയിലും സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് സ്വർണ വില.

യുദ്ധ ഭീതിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ ഡിമാന്‍ഡ് വർധിപ്പിക്കുകയായിരുന്നു. അതേസമയം, വില വർധിച്ചതോടെ ജ്വല്ലറികളിലേക്ക് സ്വർണം വാങ്ങാനായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. നേരെ മറിച്ച് സ്വർണ പഴയ സ്വർണ വില്‍ക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർധനവും ഉണ്ടായിട്ടുണ്ട്.

പവന് വില 45000 ത്തിന് മുകളിലേക്ക് എത്തിയതോടെ ഒരു പവന്‍ സ്വർണാഭരണം വാങ്ങുന്നതിനായി 50000 ത്തില്‍ മുകളില്‍ ചിലവഴിക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം നല്‍കിയാല്‍ പോലും ജി എസ് ടിയും മറ്റും ചേർത്ത് വില 50000 കടക്കും. വിലവർധനവിന്റെ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഗോള്‍ഡ് ഉള്‍പ്പടേയുള്ള മാർഗ്ഗങ്ങളിലൂടെയുള്ള നിക്ഷേപവും വർധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker