27.6 C
Kottayam
Wednesday, May 8, 2024

Gold PriceToday:സ്വര്‍ണവിലയില്‍ വന്‍ ഇടിവ്,ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Must read

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. പവന് 43,760 രൂപയാണ് വില. ഗ്രാമിന് 5,470 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1914 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് സ്വർണ വില കൂപ്പുകുത്താൻ കാരണം. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില.

ഈ മാസം ഇതുവരെ പവന് 560 രൂപയുടെ കുറവ്. ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു വില. ഇതണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം ജൂലൈയിൽ സ്വർണ വില ഉർന്നിരുന്നു. ജൂലൈ 20ന് പവന് 44,560 രൂപയായി സ്വർണ വില ഉയർന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ജൂലൈ മൂന്നിന് പവന് 43,240 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളറിനെകിരെ 82.83 രൂപയാണ് ഇപ്പോൾ രൂപയുടെ വിനമിമയ നിരക്ക്. അതേസമയം യുഎസ് ഫെഡ് റിസർവ് കൂടുതൽ പലിശ നിരക്ക് വർധ വരുത്തിയാൽ അത് സ്വർണ വിലയെ ബാധിക്കും.

അതേസമയം ഉയരുന്ന പണപ്പെരുപ്പം മൂലം യൂറോപ്യൻ സെൻട്രൽ ബാങ്കുകളും കൂടുതൽ പലിശ നിരക്ക് വ‍ർധനക്ക് മുതിർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാങ്ക് ഓഫ് ജപ്പാൻ കഴിഞ്ഞയാഴ്ച പലിശ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന നടപടിയും സ്വർണ വിലയെ താൽക്കാലികമായി ബാധിക്കും. പണപ്പെരുപ്പത്തിനെതിരെയുള്ള സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ ഇപ്പോൾ സ്വർണത്തിലേക്ക് തിരിയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

രാജ്യാന്തര വിപണിയിലെ സ്വ‍ർണ വില, ഡോളർ വിനിമയ മൂല്യം എന്നിവ സ്വർണ വില നിശ്ചയിക്കുന്നതിൽ നിർണായകമാണ്. അതേസമയം ഓരോ സംസ്ഥാനത്തെയും ഡിമാൻഡും സ്വർണത്തിന് ചുമത്തുന്ന നഗരങ്ങളും അനുസരിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസം വരാം. വിവിധ നഗരങ്ങളിൽ 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് ഏകദേശം 54,950 രൂപയാണ് വില.

വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 76. 70 രൂപയും എട്ടു ഗ്രാമിന് 613.60 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 76,700 രൂപയാണ് വില.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ


ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 – ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week