26.2 C
Kottayam
Friday, June 5, 2026

ചുംബിച്ച ദിവസം തന്നെ കല്യാണം നടത്തണം! ആമിര്‍ ഖാന്റെ മകളുടെ നിശ്ചയിച്ചുറപ്പിച്ച കല്യാണം നീണ്ടു പോകാന്‍ കാരണം

Must read

മുംബൈ:വിവാഹം ജീവിതത്തിന്റെ നിര്‍ണായക ഘട്ടമായിട്ടാണ് പലരും കാണുന്നത്. അതുകൊണ്ട് തന്നെ ആ ദിവസത്തെ ആഘോഷത്തിന്റെ നിറം കൂടും. പ്രത്യേക തീം സെറ്റ് ചെയ്ത്, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഒക്കെ നടക്കുന്ന കാലമാണിത്. അത്തരം തീമും ഡെസ്റ്റിനേഷനും ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും കല്യാണം നടക്കുന്ന ദിവസത്തിന് ഒരു പ്രത്യേകത വേണം എന്ന നിര്‍ബന്ധം ആമിര്‍ ഖാന്റെ മകള്‍ക്കുണ്ട്. ഭാവി വരനെ ആദ്യമായി കണ്ട ദിവസമോ പ്രണയം പ്രപ്പോസ് ചെയ്്ത ദിവസമോ അല്ല, ആദ്യമായി ചുംബിച്ച ദിവസം

നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു

2022 സെപ്റ്റംബറിലാണ് ഫിറ്റ്‌നസ്സ് ട്രെയിനര്‍ നുപുര്‍ ശിഖരെയുമായുള്ള ഇറ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷമാവാറായിട്ടും വിവാഹക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അതെന്താണ് നടക്കാത്തത് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അതിനുള്ള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ഇറ ഖാന്‍ എത്തിയിരിയ്ക്കുന്നത്.

സ്‌പെഷ്യല്‍ ഡേ

കല്യാണം ജനുവരി 3 ന് തന്നെ നടത്തണം എന്നായികുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ ഏത് വര്‍ഷമാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. ജനുവരി 3 ഞങ്ങളെ സംബന്ധിച്ച് വളരെ സ്പ്ഷ്യല്‍ ആയ ദിവസമാണ്, അന്നാണ് ഞങ്ങള്‍ ആദ്യമായി ചുംബിച്ചത്. ആ ദിവസം തന്നെ കല്യാണം വേണം എന്നാണ് ആഗ്രഹം.

രണ്ടു വര്‍ഷത്തെ പ്രണയം

രണ്ടു വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് 2022 ല്‍ നുപുര്‍ ശിഖരയുടെയും ഇറ ഖാന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതിന് ശേഷം റൊമാന്റിക് ആയിട്ടുള്ള തങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇറ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും കിരണ്‍ ആന്റിയുമല്ലാതെ, തന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് നുപുര്‍ എന്നാണ് ഇറ പറയുന്നത്.

- Advertisement -
നുപുര്‍ നല്‍കുന്ന പിന്തുണ

നുപുറിനെ പോപ്പെ എന്നാണ് ഇറ സ്‌നേഹത്തോടെ വിളിക്കുന്നത്. തന്റെ ഡിപ്രഷന്‍ സ്റ്റേജില്‍ പോപ്പെ കൂടെ തന്നെ നിന്ന് പിന്തുണച്ചതിനെ കുരിച്ചും ഇറ സംസാരിക്കുന്നുണ്ട്. അത്തരം ഒരു ഘട്ടത്തില്‍ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കും, തന്റെ ഊര്‍ജ്ജവും സമയവും എല്ലാം അയാള്‍ക്ക് വേണ്ടി ചെലഴിക്കാന്‍ കഴിയുന്നതും അത് മനസ്സിലാക്കുന്നതും വലിയ കാര്യമാണ്. അങ്ങനെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതെന്റെ ഭാഗ്യമാണെന്നാണ് ഇറ പറഞ്ഞത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week