സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു
കൊച്ചി: തുടർച്ചയായ നാല് ദിനങ്ങൾക്ക് ശേഷം അഞ്ചാം ദിനം സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 340 രൂപയും, ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 37,560 രൂപയിലും, ഒരു ഗ്രാമിന് 4695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1, 897 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ നാലാം ദിവസമായ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.. ഒക്ടോബര്‍ 10നാണ് ഈ നിരക്കിലേക്ക് എത്തിയത്. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില.