31.1 C
Kottayam
Monday, April 29, 2024

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1,360 രൂപ

Must read

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി.

ബുധനാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. ഇതോടെ രണ്ടു ദിവസത്തിനിടെ മാത്രം പവന് 1,360 രൂപയുടെയും ഗ്രാമിന് 170 രൂപയുടെയും ഇടിവാണു രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണു ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week