കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടന്‍ കോടതിയില്‍ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല്‍ കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താരത്തിന് നിര്‍ദേശം നല്‍കി.
വണ്ടിച്ചെക്ക് കേസില്‍ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പണം അടയ്ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു.
എന്നാല്‍ റിസബാബ കോടതിയില്‍ ഹാജരായില്ല. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മണിവരെ റിസബാവ കോടതിയില്‍ നില്‍ക്കണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News