സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.

37,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.