കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടാം; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയ്‌ക്കൊപ്പം കൂട്ടാന്‍ പച്ചക്കൊടി വീശി സിപിഎം കേന്ദ്ര നേതൃത്വം. ജോസ്.കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ സിപിഐയ്ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ മുന്നണിയുടെ ഐക്യത്തിന് ദോഷമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.

മാത്രമല്ല എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ്. കെ. മാണിയുടേതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എന്‍ എസ് രാമചന്ദ്രന്‍ പിള്ള അറിയിച്ചു. ഇതോടെ ഉടന്‍ തന്നെ ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് ഇന്നത്തെ സിപിഎം-സിപിഐ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെങ്കിലും ഇക്കാര്യത്തില്‍ സിപിഐ ജില്ലാ കമ്മിറ്റി എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അറിയിച്ചു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News