കൊച്ചി: ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് ‘എന്റെ പട്ടി പോകും’ എന്ന് മറുപടി നല്‍കി പി.സി ജോര്‍ജ് എംഎല്‍എ. ഒരു പ്രമുഖ ചാനലിലെ രാഷ്ട്രീയചര്‍ച്ചയ്ക്കിടെ ആയിരുന്നു പി.സിയുടെ ഈ മറുപടി.
കെ.എം. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം താന്‍ കണ്ടിട്ടുണ്ടെന്നും പി.സി പറഞ്ഞു. അതിന് തെളിവായി പി.സി പറഞ്ഞതിങ്ങനെ. ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും മാണിസാറിന്റെ വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്.
ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്. പി.സി ജോര്‍ജ് പറയുന്നു. ചര്‍ച്ചയില്‍ മറ്റൊരിടത്ത് ആ യന്ത്രം താന്‍ കണ്ടതാണെന്നും ജോര്‍ജ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News