ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് കൊവിഡ് ബാധിച്ച് മരിച്ചു

പാറ്റ്‌ന: മുതിര്‍ന്ന ജെ.ഡി.യു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് (69) കൊവിഡ് ബാധിച്ചു മരിച്ചു. പാറ്റ്‌നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ബിഹാറില്‍ 10 വര്‍ഷം മന്ത്രിയായി. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News