കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4700 ആയി. ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില 720 രൂപ കുറഞ്ഞു.
ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാഴ്ച വച്ചിരുന്നത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി 1,000 രൂപ കൂടിയിരുന്നു 37,800ല്‍ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. അതിന് പിന്നാലെ, കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണ ചില ജ്വല്ലറികള്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവില 36,080 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട്. 1,400 രൂപ വരെ കൂടുകയും ചെയ്തിരുന്നു. പിന്നെ അത് കുറയുകയും ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,907.45 ഡോളറിനാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 1,889.28 ഡോളറില്‍ വ്യാപാരം നടന്നിരുന്നത്. റഷ്യ – യുക്രൈന്‍ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധിച്ചത്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഗോള്‍ഡ് ഓണ്‍സിന് 3.02 ശതമാനത്തിന് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗോള്‍ഡ് ഔണ്‍സിന് 1,854.05 അമേരിക്കന്‍ ഡോളറിന് താഴേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. 10.57 ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.
ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.