കൊച്ചി: സംസ്ഥാനത്ത് സര്‍്വണ വില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഇന്ന് വര്‍ധിച്ചു. പവന് 35,200 രൂപയാണ് സ്വര്‍ണം വില. ഗ്രാമിന് വില 4,400 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും ഇടിഞ്ഞു. സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 90 പൈസ കൂടി 68.20 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 545.60 രൂപയും.
കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഈ വാരം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. 46,000 – 46,500 നിലവാരത്തില്‍ ആഴ്ച മുഴുവന്‍ പൊന്ന് ചുറ്റിത്തിരിഞ്ഞു. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ മെച്ചപ്പെട്ടതും ഡോളര്‍ സൂചിക കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നത്. ഈ മാസം സ്പോട് സ്വര്‍ണത്തിന് 2,100 രൂപയോളം ഇടിഞ്ഞത് കാണാം. സ്വര്‍ണത്തിന് വില കുറഞ്ഞുനില്‍ക്കുന്ന ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താമോ? പലര്‍ക്കുമുണ്ട് സംശയം.
ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക വിതറുന്നുണ്ടെങ്കിലും ഡോളറില്‍ത്തന്നെ നോട്ടമുറപ്പിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് വരുംദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. മുന്നോട്ട് സ്വര്‍ണവിലയില്‍ ഓരോ തവണ തിരുത്തല്‍ സംഭവിക്കുമ്‌ബോഴും നിക്ഷേപം നടത്താനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്.