KeralaNews

കണ്ണൂര്‍ സി.പി.എമ്മില്‍ കൂട്ടനടപടി; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍, 15 പേര്‍ക്ക് പരസ്യശാസന

കണ്ണൂര്‍: പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍ പേഴ്‌സണുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയില്‍ പെടുന്ന 17 പേര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.

ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ജീവനൊടുക്കിയത്. ഇതില്‍ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. ഇതിനിടെ ശ്യാമ ളയ്‌ക്കെതിരെ സൈബറിടങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ടാകുകയായിരുന്നു.

സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ, ടി.ഐ. മധുസൂദനന്‍, എന്‍. ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷന്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker