31.7 C
Kottayam
Thursday, April 25, 2024

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.46 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനു ശേഷം നേരിയ ഇടിവുണ്ടായി. 0.12ശതമാനം താഴ്ന്ന് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week