32.8 C
Kottayam
Saturday, April 20, 2024

ഉതിരുമെന്‍ നെടുവീര്‍പ്പിന്‍…; മനോഹര നൃത്തച്ചുവടുകളുമായി അനു സിതാര

Must read

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് അനുസിതാര. അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷക മനം കവരുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം നൃത്ത വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മനോഹരമായൊരു നൃത്ത വിഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര. ഉതിരുമെന്‍ നെടുവീര്‍പ്പിന്‍…എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനു സിതാര ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍. വാതില്‍, അനുരാധ ക്രൈം നമ്പര്‍-59/2019 തുടങ്ങിയ ചിത്രങ്ങളാണ് അനുസിതാരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week