തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്.
ഈ മാസം ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂലൈയില്‍ ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് കൂടിയത്. വിപണി വില 97 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂൺ 26 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു
ജൂൺ 27 -.ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില 52,600 രൂപ
ജൂൺ 28 -. ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 52,920 രൂപ
ജൂൺ 29 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,000 രൂപ
ജൂൺ 30 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 1 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 -. ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53,600 രൂപ