പാലക്കാട്ട് രണ്ട് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം

പാലക്കാട്: കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കടമ്പഴിപ്പുറത്തുനിന്ന് വെങ്ങശ്ശേരിയിലേക്ക് പോവുകയായിരുന്നു ടോണിയും പ്രസാദും. ഇതിനിടെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. പരിക്കേറ്റ ടോണിയെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News