കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,880 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4485ല്‍ എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.
സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന് സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. ഈ മാസം വില ഉയര്‍ന്നെങ്കില്‍ കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത്.
സുരക്ഷിത നിക്ഷേപംഡോളര് ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ പേര് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില ഉയരാന്‍ കാരണം.
വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 69.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 553.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 692 രൂപയും ഒരു കിലോഗ്രാമിന് 69,200 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 69,100 രൂപയായിരുന്നു വില.