തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില (Gold price) ഇടിഞ്ഞു.കേരളത്തില്‍ ഇന്നും ഇന്നലെയുമായി 280 രൂപയോളം സ്വര്‍ണവിലയില്‍ ഇടിവ്. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38000 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4750 രൂപയായി. . ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയായി.
ഡോളര്‍ (Dollar)സൂചിക ചെറിയ തോതില്‍ കയറിയപ്പോള്‍ സ്വര്‍ണം കുത്തനേ ഇടിഞ്ഞു. ഇന്നലെ 1835-1857 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1834-1836 ഡോളറിലാണ്.കേരളത്തില്‍ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 32,800 രൂപയായി. സ്വര്‍ണവില ഇന്നും കുറയും. ഡോളര്‍ സൂചിക 101.86 ലേക്കു കയറി. ഇന്നലെ രൂപയ്ക്കു വലിയ ക്ഷീണം നേരിട്ടു. ഡോളര്‍ 77.71 രൂപയിലേക്കു കയറി.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
മെയ് 21 – 37640 രൂപ
മെയ് 22 – 37640 രൂപ
മെയ് 23 – 37720 രൂപ
മെയ് 24 – 38200 രൂപ
മെയ് 25 – 38320 രൂപ
മെയ് 26 – 38120 രൂപ
മെയ് 27 – 38200 രൂപ
മെയ് 28 – 38200 രൂപ
മെയ് 29 – 38200 രൂപ
മെയ് 30 – 38280 രൂപ
മെയ് 31 – 38200 രൂപ