‘ഈ പുട്ടും മുട്ടക്കറിയും’ വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദറും അമൃത സുരേഷും

കൊച്ചി:അടുത്തിടെയാണ് ഗോപി സുന്ദറും അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. ഇതോടെ സാമൂഹ്യമാധ്യമത്തിലൂടെ ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.

ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ്. കൂടെ ഇരുവരും ഒരുമിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഗോപി സുന്ദര്‍ പങ്കുവെച്ചത് പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ്.

ക്യാപ്ഷന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം എഴുതി. ഈ പുട്ടും മുട്ടക്കറിയും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷന്‍. ഇതേ ഫോട്ടോ ഫേസ്‍ബുക്കില്‍ അമൃത സുരേഷും പങ്കുവെച്ചിട്ടുണ്ട്. ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയത് അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News