28.4 C
Kottayam
Thursday, May 30, 2024

ഞാന്‍ ബി.ജെ.പിക്കാരനല്ല; അച്ഛനെ പിന്തുണച്ചതിന്റെ പേരില്‍ തന്റെ സിനിമ വൈകിപ്പിക്കുവെന്ന് ഗോകുല്‍ സുരേഷ്

Must read

രാഷ്ട്രീയത്തില്‍ സജീവമായതോടെ ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട നിന്ന മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരളായിരുന്ന സുരേഷ് ഗോപി. ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തന്നെ താരം തിരിച്ച് വന്നിരിക്കുകയാണ് താരം. ഒപ്പം മകന്‍ ഗോകുല്‍ സുരേഷും നായകനായി രംഗത്തുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ബിജെപിക്കായി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. അച്ഛന് പിന്തുണയുമായി മകന്‍ ഗോകുലും പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ പേരില്‍ തന്റെ സിനിമയുടെ ഷൂട്ടിംഗ് വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുലിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ ബി.ജെ.പിക്കാരനല്ല. എന്നാല്‍ എന്റെ അച്ഛന് വേണ്ടി ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്ഛന്‍ പതിനെട്ട് ദിവസമാണ് പ്രചരണം നടത്തിയത്. അതില്‍ ആറ് ദിവസം മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാല്‍ ഇത് കൊണ്ട് വനിര്‍മാതാക്കള്‍ അറിഞ്ഞ് കൊണ്ട് അവരുടെ പ്രോജക്ട് നീട്ടി കൊണ്ട് പോവുകയാണ്.

ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ല. എന്നാല്‍ നിര്‍മാതാക്കള്‍ ഈ ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റ് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഗോകുല്‍ പറയുന്നു. അവരുടെ നീക്കങ്ങള്‍ തനിക്കെതിരെയാണെന്ന് സൂചനകള്‍ നല്‍കാതെ വളരെ സൂക്ഷ്മമായാണ് നിര്‍മാതാക്കളുടെ പ്രവര്‍ത്തനം എന്നാണ് താരം പറയുന്നു.

 
ഫിലിം പ്രൊഡ്യൂസേഴ്സുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം പതിനാറിന് ബാക്കിയുള്ള മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കൊല്‍ക്കത്തയില്‍ നിന്നും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒക്ടോബറോട് കൂടി ഈ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോകുല്‍ ഇങ്ങനെ ആരോപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തള്ളി കളഞ്ഞിരിക്കുകയാണ് നിര്‍മാതാക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week