24.8 C
Kottayam
Thursday, June 4, 2026

സമ്മാനത്തുക എന്ത് ചെയ്യണമെന്നറിയില്ല, ആളുകള്‍ എത്തുമോയെന്ന്‌ പേടിയുണ്ട്’; വിഷു ബമ്പറിൻ്റെ ആധിയില്‍ വിശ്വംഭരന്

Must read

ആലപ്പുഴ: ഇത്തവണത്തെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയയാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ് വിഷു ബമ്പറിൻ്റെ 12 കോടി രൂപ നേടിയത്. VC 490987 എന്ന ടിക്കറ്റ് നമ്പറിനാണ് വിഷു ബമ്പർ ലഭിച്ചത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വാർത്തയറിഞ്ഞ് ആളുകൾ എത്തുമോയെന്ന പേടിയുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു.

വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിച്ച വിവരം ആദ്യം വീട്ടുകാരോടാണ് പറഞ്ഞത്. വാർത്തയറിഞ്ഞ് ആളുകൾ എത്തുമോ എന്ന് പേടിച്ചിരുന്നു. ഇത്രയും പണം ലഭിച്ചതിൽ ടെൻഷനില്ല. തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ നിലവിൽ ഒന്നും തീരുമാനിച്ചിട്ടില്ല. വീട് ശരിയാക്കണമെന്നാണ് ചിന്തിക്കുന്നതെന്ന് വിശ്വംഭരൻ പറഞ്ഞു.

സിആർപിഎഫ് വിമുക്തഭടനാണ് വിശ്വംഭരൻ. വിശ്രമജീവിതം നയിക്കുന്ന വിശ്വംഭരൻ പതിവായി ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാ വർഷവും വിഷു ബമ്പർ എടുക്കാറുണ്ട്. മുൻപ് മറ്റൊരു ടിക്കറ്റിന് 5000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വിശ്വംഭരൻ പറഞ്ഞു.

ഇന്നലെയാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും 12 കോടി നേടിയ ഭാഗ്യവാൻ ആരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയായിരുന്നു. ആലപ്പുഴയിൽ അനിൽ കുമാർ എന്ന ഏജന്‍റ് വഴി വിൽപ്പന നടത്തിയ VC 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന് മാത്രമായിരുന്നു പുറത്തുവന്ന വിവരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week