KeralaNews

ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​പറഞ്ഞു, കോട്ടയത്ത് രണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ആറ്റിൽ ചാടി

കോ​ട്ട​യം:മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നാ​ണ് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​റ്റി​ല്‍ ചാ​ടി​യ​ത്. ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ല്‍ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടു​ന്ന​തി​നു മു​ന്പ് ഇ​രു​വ​രും വി​ഷം ക​ഴി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​രു​ത്തോ​ട് മ​ടു​ക്ക സ്വ​ദേ​ശി​നി​ക​ളാ​യ കൗ​മാ​ര​ക്കാ​രി​ക​ളാ​ണ് ആ​റ്റി​ല്‍ ചാ​ടി​യ​ത്. സം​ഭ​വം ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ എ​സ്റ്റേ​റ്റി​ലെ ട്രാ​ക്ട​ര്‍ ഡ്രൈ​വ​റാ​യ ചെ​റു​വ​ള്ളി​യി​ല്‍ മു​ര​ളി കൈ​ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker