കോട്ടയം: പ്ലസ് വണ്ണിനു പ്രവേശനം കിട്ടാത്തതില്‍ മനംനൊന്ത് കോട്ടയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അതിരമ്പുഴ പ്ലാത്തോട്ടിയില്‍ ദീലിപിന്റെ മകള്‍ മൈഥിലി(16)യാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
10ാം ക്ലാസില്‍ മൈഥിലിക്കു മാര്‍ക്ക് കുറവായിരുന്നു. ഇതിന്റെ പേരില്‍ മൈഥിലി വിഷമിച്ചിരുന്നുവെന്നു ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. ഇന്നലെ വീട്ടുകാര്‍ ടി.വി കാണുന്നതിനിടെ ഉച്ചയോടെ മുറിയില്‍ കയറിയ മൈഥിലി ബെഡ്ഷീറ്റ് ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വീട്ടുകാര്‍ ബലമായി വാതില്‍ തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പിതാവ്: ദിലീപ് അതിരമ്പുഴ കെ.എസ.്ഇ.ബി ഉദ്യോഗസ്ഥനാണ്. അമ്മ സിന്ധു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News