കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസിനെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തുക്കളുമായി എത്തിയ ലിജിന്‍ നിക്കോളാസിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കുകയായിരുന്നു. മദ്യപാനിയായ ലിജിന്‍ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്ത് എത്തിയത്. മക്കളെ കാണണമന്നാവശ്യപ്പെട്ടാണ് എത്തിയത്. പത്തിലധികം സുഹൃത്തുക്കള്‍ ലിജിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് ലിജിന് കുത്തേറ്റത്.

നിക്കോളാസും ലിജിനും തമ്മില്‍ ഇതിന് മുന്‍പും പലതവണ വഴക്കുണ്ടായിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് വഴക്കിനുള്ള പ്രധാന കാരണം. കുടുംബവഴക്കിനേ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News