തലകുത്തി നിന്ന് മോഹന്‍ലാലിന്റെ മകളുടെ അഭ്യാസപ്രകടനം; വീഡിയോ വൈറല്‍
മെയ്‌വഴക്കത്തിന്റെയും ചടുലതയുടേയും കാര്യത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ എന്നും മുന്നില്‍ തന്നെയാണ്. മകന്‍ പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി തന്നെയാണ് പ്രണവും ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യുന്നത്. അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തില്‍ താനും മോശമല്ലെന്ന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അടുത്തിടെ ചില വിഡിയോകള്‍ വഴി തെളിയിച്ചതാണ്.
വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഈ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കു വച്ചത്.
നേരത്തെ ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വിഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. തായ്ലന്‍ഡിലാണ് താരപുത്രി ആയോധനകലകള്‍ അഭ്യസിക്കുന്നത്.
https://www.instagram.com/p/CFRpFLZJ85o/?utm_source=ig_web_copy_link