കടിച്ച തെരുവ് നായയെ പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് കൊന്നു

നാദാപുരം: തന്നെ കടിച്ച തെരുവുനായയെ പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണു സംഭവം. തെരുവുനായ കാലിനു കടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം പ്രതിരോധിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയാണ് പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കി കൊലപ്പെടുത്തിയത്.

തെരുവുനായയുടെ പരാക്രമണത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65) എന്നിവര്‍ക്കാണ് കടിയേറ്റത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തുവച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News