24.4 C
Kottayam
Sunday, May 19, 2024

കാസര്‍കോട് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തോക്കുകളും തിരകളും കണ്ടെത്തി; ദുരൂഹത

Must read

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തോക്കുകളും തിരകളും കണ്ടെത്തി. രണ്ട് കൈത്തോക്കുകളും ആറ് തിരകളുമാണ് കണ്ടെത്തിയത്. തോക്കുകളും തിരകളും ദ്രവിച്ച നിലയില്‍ ആയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇവ കണ്ടെടുത്തത്.

റോഡരികില്‍ കേബിളിടുന്നതിനായി കുഴി എടുക്കുന്ന തൊഴിലാളികളാണ് തോക്കുകള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. തോക്കുകള്‍ക്ക നല്ല കാലപ്പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. തോക്കുകള്‍ അടുത്തിടെയൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week