24.6 C
Kottayam
Friday, June 5, 2026

ഗാർഹിക ഉപയോക്താക്കൾക്കായി ജിയോയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Must read

കൊച്ചി:ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലും പുതിയ ഉപയോക്താക്കൾക്കും ജിയോ ഫൈബർ ലഭ്യമാണ്.

30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പ്ലാനുകൾ. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണെന്നും റിലയൻസ് ജിയോ അറിയിച്ചു.

ഇതോടൊപ്പം 4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും എന്ന് ജിയോ അറിയിച്ചു.

ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനം ലഭിക്കും.

- Advertisement -

പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവയാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week