ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരേ സ്വരം കടുപ്പിച്ച് ഇന്ത്യ , തിരിച്ചടിയ്ക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം . ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്‌ക്കെതിരേ വിമര്‍ശനവുമായി ഇന്ത്യ. അതിര്‍ത്തിയില്‍ ചൈന വീണ്ടും പ്രകോപനപരമായി പെരുമാറുകയാണ്. ചൈനീസ് പെരുമാറ്റം ധാരണകളുടെ ലംഘനമാണ്. ചൈന സേനയെ നിയന്ത്രിച്ചു നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ശനിയാഴ്ച രാത്രിയില്‍ പ്രകോപനം ഉണ്ടായത്. തല്‍സ്ഥിതി മാറ്റാനുള്ള ചൈനീസ് നീക്കം ശക്തമായി ഇന്ത്യ ചെറുത്തു. മേഖലയില്‍ കൂടുതല്‍ ഇന്ത്യന്‍ സേനയെ വിന്യസിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News