KeralaNews

കഞ്ചാവ് അടങ്ങിയ ലേഹ്യം വിൽപ്പനയ്‌ക്ക്; 3 യുവാക്കൾ പിടിയിൽ

കുന്നംകുളം: കാറില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചെമ്മണൂര്‍ മമ്പറത്ത് വീട്ടില്‍ മുകേഷ് (23), ചൂണ്ടല്‍ പയ്യൂര്‍ മമ്മസ്രായില്ലാത്ത് വീട്ടില്‍ അബു (26), ചെമ്മണൂര്‍ പാനപറമ്പ് ഉങ്ങുങ്ങല്‍ അരുണ്‍ (21) എന്നിവരാണ് പിടിയിലായത്. അര കിലോ കഞ്ചാവ്, ഇതടങ്ങിയ ലേഹ്യം എന്നിവ പിടിച്ചെടുത്തു.

പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ചെമ്മണൂര്‍ ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍ സംശയകരമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടാണ് പരിശോധന നടത്തിയത്. ഇതോടെയാണ് ഇവര്‍ പിടിയിലായത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

ബെംഗളൂരുവില്‍ നിന്ന് ലഹരി എത്തിച്ച്, ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്. ലഹരി മരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ച കാര്‍, ബൈക്കുകള്‍ അടക്കം 5 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button