28.4 C
Kottayam
Saturday, June 6, 2026

കോട്ടയത്ത് കിടങ്ങൂരില്‍ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിൽ

Must read

കോട്ടയം:കിടങ്ങൂരില്‍ രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ.
രണ്ട് പേർ രക്ഷപെട്ടു.ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചതാണിത്.

കിടങ്ങൂര്‍ കോളേജിന് സമീപം തട്ടേകാട്ടിൽ ശ്രീജിത്ത് ബെന്നി (23), ചേർപ്പുങ്കൽ കല്ലൂർ പള്ളിയ്ക്ക് സമീപം കളരിയ്ക്കൽ അമൽ (23) സഹോദരന്‍ അതുൽ ( 22 ) എന്നിവരാണ് പിടിയിലായത്.ഇവരോടൊപ്പം ഉണ്ടായിരുന്ന പടിഞ്ഞാറ്റിൽ കരപാളയം പനയംചാലിൽ ജറിൻ പി. റ്റോം, ഏറ്റുമാനൂർ സ്വദേശിയായ ജോബി എന്നിവർക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയാണ്.

രാത്രി പട്രോളിംഗിനിടയിൽ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയിൽ രണ്ട് പേർ ഓടി രക്ഷപെട്ടതിനെ തുടർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.3 പേരെ പിടികൂടി ചോദ്യം ചെയ്തതിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ചെറു കഞ്ചാവ് പായ്ക്കറ്റുകളും . ബാഗിലാക്കി ചേർപ്പുങ്കൽ ഭാഗത്തുള്ള ലോഡ്ജ് മുറിയിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച ബാക്കി കഞ്ചാവും കണ്ടെത്തുകയായിരുന്നു.

പാലാ ഡിവൈഎസ്പി യുടെ നിർദ്ദേശ പ്രകാരം കിടങ്ങൂർ എസ് എച്ച് ഒ ബിജു കെ.ആർ, കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു , റെജി പി. ജോസഫ് ,എഎസ് ഐ മഹേഷ് കൃഷ്ണൻ, ഹരിഹരൻ എൻ, സുനിൽകുമാർ എം.ജി, സന്തോഷ് കെ.കെ , ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week