തൃശൂർ:കുന്നംകുളത്ത് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേച്ചേരി അമ്പലത്ത് വീട്ടിൽ റസീന (30) ആണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. റംസീനയുടെ ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് ഭർത്താവിന്റെ ജേഷ്ഠൻ്റെ മകൻ മുഷ്താക്കുമായി അടുപ്പത്തിലായി.
ഒരാഴ്ച മുൻപ് ഇരുവരും നാടുവിടുകയായിരുന്നു. റസീനയെ വീട്ടിൽ കാണാതായതോടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്.തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News