കൊച്ചി:മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചെല്ലാനം ഫിഷിങ്ങ് ഹാർബറിൽ നടത്തിയ തിരച്ചിലിൽ 60 cm നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം 60 cm ഉയരമുള്ള ചെടി കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ ജനം ഞെട്ടി.
ചെല്ലാനം ഫിഷിംങ്ങ് ഹാർബറിന് വടക്കു വശത്തായി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തിന് സമീപത്തായാണ് കഞ്ചാവ് ചെടി വളർന്നത്. ജനത്തിരക്കുള്ള ഹാർബറിൽ ആരും കാണാത്ത രീതിയിലാണ് വളവും ചാചാരവുമിട്ട് കഞ്ചാവു ചെടി നട്ടു പരിപാലിച്ചു വന്നിരുന്നത് വളർത്തിയവരെ പിടികൂടാനായില്ല. അന്വേഷണം നടക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വി.എസ്.പ്രദീപ്,പ്രിവൻ്റീവ് ഓഫീസർ കെ.കെ.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ റൂബൻ.പി.എക്സ്, വി.ഡി.പ്രദീപ്, വിമൽരാജ്.ആർ എന്നിവർ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News