23.5 C
Kottayam
Thursday, September 19, 2024

അങ്കമാലിയിൽ യുവാവിനെ ഗുണ്ടാസംഘം അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ

Must read

അങ്കമാലി: ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (36), കൊരട്ടി അടിച്ചിലി കിലുക്കന്‍ വീട്ടില്‍ സിവിന്‍ (33), താബോര്‍ അരണാട്ടുകരക്കാരന്‍ ജിനേഷ് (40) എന്നിരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മുഖ്യപ്രതി സതീഷിന്റെ സഹായികളാണ്. കേസില്‍ പ്രധാന പ്രതികളായ സതീഷും മറ്റു രണ്ടുപേരും ഒളിവിലാണ്. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെയും ജലജയുടെയും മകന്‍ രഘു (35) ആണ് ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്.

രഘുവിന്റെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൂലേപ്പാറ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തലയിലെ ആന്തരിക രക്തസ്രാവവും ശ്വാസനാളത്തിലെ പൊട്ടലുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. അടിയേറ്റതിനെ തുടര്‍ന്നാണ് തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായത്. ശക്തിയോടെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടര്‍ന്നാണ് ശ്വാസനാളം പൊട്ടിയത്.

ഗുണ്ടാസംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം രഘുവിനെ മുന്നൂര്‍പ്പിള്ളിയില്‍ സുഹൃത്ത് സുജിത്തിന്റെ വീടിന് സമീപം രാത്രിയില്‍ കൊണ്ടുവന്നിറക്കുകയായിരുന്നു. രഘുവിനെ സുജിത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായ കട്ടിങ് സ്വദേശി സതീഷിന്റെയും കൂട്ടാളികളുടെയും പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ വാടകക്കെട്ടിടത്തില്‍ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഈ ചാരായം രഘുവും കൂട്ടുകാരും കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം.

രഘുവിന്റെ രണ്ട് സുഹൃത്തുകളെ നേരത്തേ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. എന്നാല്‍, ഇവര്‍ പോലീസില്‍ പരാതി നല്‍കിയില്ല. ഇതിലൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week