കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂര്‍ ആയുര്‍വേഗ ആശുപത്രിയിലെ ഡോക്ടര്‍മാരെയാണ് എംഎല്‍എ കുറ്റപ്പെടുത്തിയത്.
ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അലവലാതി ഡോക്ടര്‍മാര്‍ എന്നാണ് ഗണേഷ് കുമാര്‍ ഇവരെ വിശേഷിപ്പിച്ചത്. സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം എംഎല്‍എ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ചാണ് എംഎല്‍എ അന്ന് വിമര്‍ശിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News