KeralaNews

‘മോനേ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേ’: അർജുന്റെ വീടിന് തറക്കല്ലിട്ടു; വാക്കു പാലിച്ച് ഗണേഷ് കുമാർ– വിഡിയോ

പത്തനാപുരം: ‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും.. വീടും തരും.’’ – അർജുനെ ചേർത്തു പിടിച്ചു ഗണേഷ് കുമാർ എംഎൽഎ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ് കുമാർ കൈത്താങ്ങായത്. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർഹിച്ചു. നിർമിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങൾ എംഎൽഎ അർജുനെ കാണിച്ചു. അവന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. 

എംഎൽഎയെ കെട്ടിപ്പിടിച്ച് അർജുൻ ഉമ്മ നൽകി. ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നു എംഎൽഎ പറഞ്ഞു. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. 

കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്. ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടർന്നായിരുന്നു എംഎൽഎയുടെ ഇടപെടൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button