കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഫുള്‍ ജാര്‍ സോഡ. അടുത്ത നാള്‍ വരെ ശീതളപാനീയ പ്രേമികളുടെ ഇഷ്ടപാനീയമായ കുലുക്കി സര്‍ബത്തിന്റെ ബോര്‍ഡുകള്‍ മാറി പലയിടത്തും ഫുള്‍ജാര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.ടിക് ടോക്കിലും ഫേസ് ബുക്കിലുമെല്ലാം താരം ഫുള്‍ജാര്‍ തന്നെ. ഫുള്‍ ജാര്‍ മാത്യകയില്‍ മദ്യപിയ്ക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തെത്തിയിരിയ്ക്കുന്നു. എന്നാല്‍ ഫുള്‍ ജാര്‍ പോയിട്ട് ഒരു തുള്ളി പോലും കുടിയ്ക്കരുതെന്നാണ് സമൂഹ്യാരോഗ്യപ്രവര്‍ത്തകനായ ഡോ.സുല്‍ഫ് നൂഹു പറയുന്നത്.
ഡോ.സുല്‍ഫിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നാല്‍ ഫുള്‍ ജാര്‍ പോയിട്ട് ഒരു തുള്ളി പോലും കുടിക്കരുതെന്നാണ് ഡോക്ടര്‍ സുല്‍ഫി നൂഹു എഴുതിയ കുറിപ്പില്‍ പറയുന്നത്.
ഡോക്ടറുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ വൈകി വീട്ടില്‍ എത്തുമ്ബോള്‍ മൂത്ത മകന് ഒരു ഊറിയ ചിരി, എന്തോ ഇമ്മിണി വലിയ കാര്യം ചെയ്ത പോലെ. ഭാര്യക്കും വ്യത്യസ്ത ഭാവം. ഞങ്ങള്‍ ഇന്ന് ഫുള്‍ജാര്‍ സോഡ കുടിച്ചെന്ന് മകന്റെ പ്രഖ്യാപനം. അത് കേട്ട് ഞാന്‍ ഞെട്ടി.
‘ഇതൊന്നും പോയി കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ.’
മകന്റെ ഉത്തരം പെട്ടെന്ന്
,’അമ്മ ഉണ്ടാക്കിയതാണ്’. എനിക്ക് കൗതുകം തോന്നി.
ഞാന്‍ ഒരു ചെറിയ ചിരിയോടെ നോക്കി. വിശന്ന് കുടല്‍മാല കത്തുന്നുണ്ടായിരുന്നുവെങ്കിലും, മൂന്ന് പേരും ഒരു ചിരിയോടെ എന്നെ ഒരു ഫുള്‍ജാര്‍ സോഡ കുടിപ്പിക്കാനെത്തി. ഫുള്‍ജാര്‍സോഡ കുടിക്കാന്‍ പ്രത്യേക സ്ഥലം പോലും അവര്‍ ഒരുക്കിയിരുന്നു. എന്നെ വലിച്ച് അവര്‍ അവിടെ എത്തിച്ചു. വലിയ കോഫി മഗ്ഗിലേക്ക് സോഡയും പിന്നെ ഒരു ചെറിയ കപ്പില്‍ ബ്ലും എന്ന ശബ്ദത്തോടെ മറ്റ് എന്തോ ചില വസ്തുക്കളും. പതഞ്ഞ് പൊന്തുന്ന സോഡ ഞാന്‍ അല്‍പം അകത്താക്കി.
ശരീരം മുഴുവന്‍ എരിഞ്ഞു കേറുന്ന പ്രതീതി.
നിര്‍ത്താതെ ചുമയും.
അഞ്ച് മിനിട്ടു കൊണ്ട് എന്റെ വിശപ്പെല്ലാം പമ്ബകടന്നു. നിര്‍ത്താത്ത ചുമ ബാക്കിയായി.
സോഡ കാര്‍ബണേറ്റഡ് ഡ്രിങ്ക് വിഭാഗത്തില്‍പ്പെടുമല്ലോ. ഇത് ദന്തക്ഷയവും, ഗ്യാസ് സ്ട്രൈട്ടിസും, വൈറ്റമിന്‍ കുറവുകളും ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍. അതിനോടൊപ്പം ഉപ്പും മറ്റെന്തോ ചേരുവകളും വെച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന അത്ഭുത പാനീയം ശരീരത്തിന്റെ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യില്ല.
മധുരം ചേര്‍ത്ത സോഡകള്‍ ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നുള്ളത് ശാസ്ത്രം. ലോകാരോഗ്യ സംഘടന നിരവധി പഠനങ്ങളിലൂടെ മധുരം കലര്‍ന്ന പാനീയങ്ങള്‍ എല്ലാം തന്നെയും കൊക്ക കോള, പെപ്സി മറ്റ് ഫ്രൂട്ട് ജ്യൂസുകള്‍ എല്ലാത്തിന്റെയും ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം മധുരം കലര്‍ന്ന പാനീയങ്ങള്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന നികുതി ചുമത്തണമെന്നും ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെടുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളീയര്‍ക്കിന്ന് ആഹാരം മുഖ്യശസ്ത്രുവെങ്കില്‍ ,
പഞ്ചസാര അല്ലെങ്കില്‍ മധുരം അതില്‍ ഏറ്റവും പ്രധാനിയാണ്.