EntertainmentNews

ദുൽഖറിന്‍റെ വിലക്ക് ഫിയോക് പിൻവലിച്ചു

കൊ​ച്ചി: ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ടനയായ ഫി​യോ​ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. ദു​ൽ​ഖ​റി​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ വേ ​ഫെ​യ​റ​ർ ഫി​ലിം​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തീ​രു​മാ​നം.

“സ​ല്യൂ​ട്ട്’ എ​ന്ന ചി​ത്രം ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഫി​യോ​ക് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. ധാ​ര​ണ​ക​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചാ​ണ് സ​ല്യൂ​ട്ട് സി​നി​മ ഒ​ടി​ടി​ക്കു ന​ല്‍​കി​യ​തെ​ന്നാ​ണ് ഫി​യോ​ക് ആ​രോ​പി​ക്കു​ന്ന​ത്.

ജ​നു​വ​രി 14ന് ​സ​ല്യൂ​ട്ട് തി​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നു ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ​റും അ​ടി​ച്ചി​രു​ന്നു. ഈ ​ധാ​ര​ണ ലം​ഘി​ച്ചാ​ണ് സി​നി​മ 18ന് ​ഒ​ടി​ടി​യി​ല്‍ എ​ത്തി​യ​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു.

ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിലാണ് ക്യാമറ കൈകാര്യം ചെയ്തത്. എ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചു. ജേക്‌സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button