മദ്യപനായ അച്ഛനെ പേടിച്ച്‌ വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

കന്യാകുമാരി; മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച്‌ വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു.

കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്‌വിക മോളാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അച്ഛന്‍ മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ സുഷ്വിക പേടിച്ച്‌ മൂത്ത സഹോദരങ്ങള്‍ക്കൊപ്പം വീടിനു പുറത്ത് തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കടിച്ചത്. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പ് കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഷ്വികയ്ക്ക് ഒമ്പത് വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരന്‍ ചേട്ടനുമാണുള്ളത്.

കൂലിത്തൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. . തിരുവട്ടാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News