മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍

പാലക്കാട്: മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമിച്ച നാലംഗ സംഘം അറസ്റ്റില്‍. വടകരപ്പതി പരിശിക്കല്‍ സ്വദേശികളായ ഗുരുവായൂരപ്പന്‍ (42), അജയ് (19), അരുള്‍ജ്യോതി (23), ലൂയിന്ററോ (21) എന്നിവരാണ് വനംവകുപ്പധികൃതരുടെ പിടിയിലായത്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷെരീഫും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

എയര്‍ ഗണ്‍ ഉപയോഗിച്ചാണ് ഇവര്‍ മയിലിനെ വേട്ടയാടിയത്. പരിശിക്കലിലെ സ്വകാര്യ തോട്ടത്തിലെത്തിയ മയിലിനെ വേട്ടയാടിക്കൊന്ന് കറിവെക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ വനം വകുപ്പ് പിടികൂടുകയായിരുന്നു.

മയിലിനെ വേട്ടയാടാന്‍ ഉപയോഗിച്ച എയര്‍ ഗണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ മറവില്‍ മേഖലയില്‍ മൃഗവേട്ടക്കിറങ്ങുന്നവരെ പിടികൂടാനുള്ള വനം വകുപ്പിന്റെ പരിശോധന തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News