ജ്യൂസില്‍ ചാരായം കലര്‍ത്തി പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജ്യൂസില്‍ ചാരായം കലര്‍ത്തി പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരതത് ഒരാള്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ സ്വദേശി സന്തോഷാ (47)ണ് കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്കു പോയ സമയം, കുട്ടിയെ പ്രതി തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ജ്യൂസില്‍ വാറ്റുചാരായം കലക്കി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് ക്ഷീണിതയായ കുട്ടിയെ സന്തോഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തേക്കിറങ്ങി ഓടിയ പെണ്‍കുട്ടി പ്രദേശവാസിയോട് കാര്യം പറഞ്ഞു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

വനിതാ പോലീസിനോടൊപ്പം അവിടെയെത്തിയ പോലീസ് സംഘം, പെണ്‍കുട്ടിയെ ഉടന്‍തന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പോക്സോ നിയമപ്രകാരമാണ് സന്തോഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News