News

തൃശ്ശൂരില്‍ സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്;പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്.

തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അധ്യാപകർ പറയുന്നു.

വിദ്യാർത്ഥികളുടെ സൈക്കിൾ പാർക്ക് ചെയ‌്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷമാണ് ജഗൻ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സ്കൂളിലെ ചില വിദ്യാർത്ഥികളുടെ പേര് പറഞ്ഞാണ് ജഗൻ എത്തിയതെന്ന വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ‌്തതിന് ശേഷമേ അക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.കേരളത്തിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നാണ് വിവേകോദയം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button