24.2 C
Kottayam
Sunday, June 7, 2026

‘ആദ്യം കശ്‌മീർ പിന്നാലെ ഇന്ത്യ’; മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് ഷൊയിബ് അക്തര്‍

Must read

ഇസ്ലാമബാദ്: പുലിവാല് പിടിക്കുന്ന കാര്യത്തില്‍ പാക് മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ മുന്നില്‍ തന്നെയാണ്. തെറ്റായ കാരണങ്ങളാല്‍ അക്തര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച്‌ മുന്‍പ് അക്തര്‍ പറഞ്ഞ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുക്കളുമായുള്ള യുദ്ധത്തിനുശേഷം മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് അവകാശപ്പെടുന്ന ഒരു പ്രവചനമാണിതെന്ന് ചില ഉറുദു പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന് വിശ്വാസ്യതയില്ലെന്നും അത് തെറ്റാണെന്നും പല പണ്ഡിതന്മാരും പറയുന്നു. –

എന്നാൽ “ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താല്‍ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാല്‍ മഷ്‌റിക്കില്‍ നിന്ന് ഉയരും, ഉസ്ബെക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്ത സംഘങ്ങള്‍ എത്തും. ഇത് ലാഹോര്‍ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു. ‘- സമാ ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറയുന്നു. ”തുടര്‍ന്ന് ആ സേന കീഴടക്കും, ഇന്‍ഷാ അള്ളാഹ്, എന്നിട്ട് അവര്‍ മുന്നോട്ടുതന്നെ പോകും”- കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week