31.7 C
Kottayam
Thursday, April 25, 2024

ഒറ്റക്കുത്തില്‍ കത്തി റൗഫിന്റെ ശ്വാസകോശം തുളഞ്ഞു കയറി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Must read

ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ടി​ലെ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ എ​ന്ന റൗ​ഫി (32)ൻ കൊല്ലപ്പെടാൻ കാരണം ഹൃദയത്തിനേറ്റ ആഴമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതിവേഗം രക്തം വാർന്നാണ് റൗഫ് മരണമടഞ്ഞത്. ഒറ്റക്കുത്തില്‍ കത്തി ശ്വാസകോശം തുളച്ച് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി മു​സ്‌​ലിം​ ലീ​ഗ് വാ​ര്‍​ഡ് സെ​ക്ര​ട്ട​റി ഇ​ര്‍​ഷാ​ദ് ക​സ്റ്റ​ഡി​യി​ല്‍. ഇ​ര്‍​ഷാ​ദി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഇ​യാ​ള്‍ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഔ​ഫി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കേ​സി​ല്‍ ക​ല്ലൂ​രാ​വി സ്വ​ദേ​ശി​യും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഇ​സ ഹാ​ഖി​നെ​യും പോ​ലീ​സ് കസ്റ്റഡിയിലെ​ടു​ത്തി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഓ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഔ​ഫ്, റ​ഹിം,അ​സ്‌​ലം എ​ന്നി​വ​രു​ടെ കൂ​ടെ ര​ണ്ട് ബൈ​ക്കി​ല്‍ ബാ​വ ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ മുണ്ട​ത്തോ​ട് വ​ച്ച്‌ യൂ​ത്ത് ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ​ര്‍​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ര​ക​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യിരു​ന്നു​വെ​ന്ന് ഷു​ഹൈ​ബ് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week