30.6 C
Kottayam
Saturday, April 27, 2024

കേരളത്തിൽനിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പിന് സാധ്യത.

Must read

തിരുവനന്തപുരം: കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ തെരഞ്ഞെടുപ്പ്  കമ്മീഷൻ നീക്കങ്ങൾ തുടങ്ങി. ഇതിനുവേണ്ടി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി കമ്മീഷൻ ചർച്ചനടത്തും. കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ്നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച കേരളത്തിൽ എത്തും.

എപ്രിൽ അവസാനത്തിലും മെയ് ആദ്യവാരത്തിലും ഇടയിൽ രണ്ട് ഘട്ടങ്ങളായി കേരളത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ നീക്കമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ ഏത് തീയതികളിൽ വേണം എന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. 2016 മെയ് 25നാണു കേരളത്തിൽ നിലവിലെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. അതിനാല്‍ മെയ് 25നകം തെരഞ്ഞെടുപ്പ് നടത്തണം. കേരളത്തിൽ കോവിഡ് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ അത് സാധ്യമാകുമോ? എന്ന ആശങ്കയിലായിരുന്നു കമ്മീഷൻ. എന്നാൽ ഇതോടെ മെയ് 25 ന് മുമ്പ് കേരളത്തിൽ വോട്ടെടുപ്പ് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാവും എന്ന് ഉറപ്പായി.

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 5 ഇടങ്ങളിലും  കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാമാർഗങ്ങളു ക്രമീകരണങ്ങളും ഏർപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തിനു പുറമെ തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ  എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുവാൻ പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week