24.6 C
Kottayam
Sunday, June 7, 2026

സെക്‌സ് അത്ര വലിയ ഒരു ക്രൈം ആണോ ?കന്യാസ്ത്രീ മഠങ്ങളെപ്പറ്റി കന്യാസ്ത്രീകള്‍ എഴുതുന്നു; നാട്ടുകാർ അറിഞ്ഞാൽ എന്താണ് പ്രശ്നം? ജോയ് മാത്യു.

Must read

28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ് അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവിനാണ് വിധിച്ചത്.വിധി കല്‍പിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികരിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും ഇത്രയൊക്കെ ചെയ്തിട്ടും സഭയും മാധ്യമങ്ങളും ‘ഫാദര്‍ ‘കോട്ടൂര്‍ എന്നും ‘സിസ്റ്റര്‍’ സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് ലജ്ജാകരമാണെന്ന് ജോയ് മാത്യു പറയുന്നു.അഭയാകേസ് :പുരസ്‌കാരങ്ങള്‍ പുനഃക്രമീകരിക്കാന്‍ സമയമായി നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ അന്വേഷണത്തിനും വിചാരണകള്‍ക്കും ഒടുവില്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കണ്ടെത്തി അര്‍ഹതപ്പെട്ട ശിക്ഷ നല്‍കിയ ബഹുമാനപ്പെട്ട കോടതിയെ ആദ്യം അഭിനന്ദിക്കട്ടെ. പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും ഇത്രയൊക്കെയായിട്ടും സഭയും മാധ്യമങ്ങളും ‘ഫാദര്‍ ‘കോട്ടൂര്‍ എന്നും ‘സിസ്റ്റര്‍’ സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് എന്നത് എത്ര ലജ്ജാകരം !രൂപതകളുടെ കീഴില്‍ അടിമകളായ അസംഖ്യം വിശ്വാസി()ചെറുപ്പക്കാര്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഒരാളെങ്കിലും ഇവരുടെ തിരുവസ്ത്രം വലിച്ചുകീറാത്തതെന്ത് എന്നത് എന്നെ ത്ഭുതപ്പെടുത്തുന്നു നന്മയും സ്‌നേഹവും കരുണയും ചൊരിയുന്ന എത്രയോ നല്ലവരായ പുരോഹിതരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്നതിനു തുല്യമാണ് കൊലപാതകികള്‍ എന്ന് കോടതി കണ്ടെത്തിയ ഈ സാത്താന്മാരെ വിശുദ്ധ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നത്

ഇത്രയും കഠിനമായ ശിക്ഷ ലഭിക്കേണ്ട ഒരവസ്ഥ ശരിക്കും ഇവര്‍ക്ക് നേരത്തെ തന്നെ ഒഴിവാക്കാമായിരുന്നു .പ്രതികളുടെ ലൈംഗിക കേളികള്‍ സിസ്റ്റര്‍ അഭയയുടെ കണ്ണില്‍പ്പെട്ടു എന്നതായിരുന്നല്ലോ സംഗതി കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണം.സെക്‌സ് അത്ര വലിയ ഒരു ക്രൈം ആണോ ?ആണെങ്കില്‍ത്തന്നെ ആ കുട്ടിയോട് അവള്‍ കണ്ട കാഴ്ച ആരോടും പറയരുത് എന്ന് താണു വീണു പറഞ്ഞാല്‍ ആ കുട്ടി അത് കേള്‍ക്കുമായിരുന്നില്ലേ ?ദരിദ്ര ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടിയായത് കൊണ്ട് ആ കുട്ടി ഇത് രഹസ്യമായി തന്നെ സൂക്ഷിക്കുമായിരുന്നില്ലേ ?ഇത്തരം വിക്രിയകളൊക്കെ സ്വാഭാവികമാണെന്ന് കന്യാസ്ത്രീ മഠങ്ങളെപ്പറ്റി കന്യാസ്ത്രീകള്‍ തന്നെ ഇക്കാലത്ത് പറയുകയും എഴുതുന്നുമുണ്ട് .ഇനി ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞാല്‍ത്തന്നെ എന്താണ് പ്രശനം ?അണിഞ്ഞിരുന്ന ളോഹകള്‍ ഊരിയെറിഞ്ഞു മറ്റെന്തെങ്കിലും ജോലിക്ക് പോകേണ്ടിവരും .അത്രയല്ലേ സംഭവിക്കൂ ?

പക്ഷെ സാത്തന്റെ ബുദ്ധി അങ്ങിനെയല്ല അവരില്‍ അപ്പോള്‍ പ്രവര്‍ത്തിച്ചത് എന്നുമാത്രം! അതുകൊണ്ട് ഇനിയും ഇമ്മാതിരിപ്പണിക്ക് പോകുന്നവര്‍ ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ കോടാലി തിരയുകയല്ല വേണ്ടത് സ്വന്തം തലച്ചോറിനെ ആശ്രയിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലത് .ഇനി അഭക്കേസിനെ അടിസ്ഥാനപ്പെടുത്തി പുരസ്‌കാരങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം .കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ എല്ലാ വര്‍ഷവും ഉണ്ടാവാറുണ്ട് ,അവരുടെ സ്തുത്യര്‍ഹമായ ഈ ബുദ്ധിവൈഭവത്തെ മുന്‍നിര്‍ത്തി അവര്‍ക്ക് ഒരു ‘മൈക്കിള്‍ശ്രീ ‘അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും .അടുത്തത് സത്യസന്ധരായ കീഴുദ്യോസ്ഥരെ കേസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിക്കുന്ന മേലുദ്യോസ്ഥര്‍ക്കുള്ള അവാര്‍ഡാണ് .അതിനു ‘ത്യഗരാജ്ഭൂഷണ്‍’അവാര്‍ഡ് എന്ന് പേരിടാവുന്നതാണ് .മേല്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും മത്സരാര്‍ത്ഥികള്‍ ഒന്നിലധികം ഉണ്ടാവാന്‍ സാധ്യതയുണ്ട് .

അപ്പോള്‍ നറുക്കിട്ട് ജേതാവിനെ തെരഞ്ഞെടുക്കേണ്ടതാണ് .എന്നാല്‍ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന പോലീസുകാരും അപൂര്‍വമായി സംഭവിക്കാറുണ്ട് .അവര്‍ക്ക് ‘അഗസ്ത്യശ്രീ ‘നല്‍കാവുന്നതാണ് (ഈ അവാര്‍ഡിന് മത്സരാര്‍ത്ഥികള്‍ പൊതുവെ കുറവാകാനാണ് സാധ്യത )ജീവിതത്തിന്റെ വലിയൊരു സമയം നീതിക്ക് വേണ്ടി പോരാടിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും ആദര്‍ശത്തിന്റെ ആള്‍രൂപമായി സിബിഐ ഉദ്യോഗം പുല്ലുപോലെ വലിച്ചെറിഞ്ഞ വര്‍ഗ്ഗീസ് സാറിനും ഭീഷണികള്‍ക്കും കൊടിയ മര്‍ദ്ദങ്ങള്‍ക്കും ഇരയായിട്ടും സത്യത്തിന്റെ പ്രതിരൂപമായി മാറിയ അടയ്ക്കാ രാജുവിന് വിശ്വസ്തനായ സാക്ഷി എന്ന പദവിയും ജനങ്ങള്‍ നല്കിക്കഴിഞ്ഞതിനാല്‍ ഗവര്‍മെന്റ് അതേക്കുറിച്ചു ബുദ്ധിമുട്ടേണ്ടതില്ല .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week