EntertainmentNewsRECENT POSTS
അശ്ലീല ദൃശ്യങ്ങളില്‍ തന്നെ ടാഗ് ചെയ്യുന്നു; പോലീസില്‍ പരാതിയുമായി മുന്‍ മിസ് ഇന്ത്യ
മുംബൈ: അശ്ലീല ദൃശ്യങ്ങളില്‍ തന്റെ പേര് ടാഗ് ചെയ്ത വ്യക്തിക്കെതിരെ പോലീസില്‍ പരാതിയുമായി സൂപ്പര്‍ മോഡലും മുന്‍ മിസ് ഇന്ത്യയുമായ നടാഷ സുരി. ഫ്ലിന്‍ റെമഡിയോസിനെതിരെയാണ് നടാഷ പരാതി നല്‍കിയിരിക്കുന്നത്.
റെഡിയോസ് അശ്ലീല ദൃശ്യങ്ങളില്‍ തന്റെ പേര് സ്ഥിരമായി ടാഗ് ചെയ്യുമെന്നും അയാളുടെ പോര്‍ട്ടലുകളായ ഇന്ത്യസ്‌കൂപ്സ്.കോം, ഇന്ത്യസ്പീക്ക്സ്.ലൈവ് എന്നിവയില്‍ വരുന്ന കണ്ടെന്റുകള്‍ മറ്റ് വെബ്സൈറ്റുകള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കുകയും ചെയ്യുമെന്ന് നടാഷ ആരോപിക്കുന്നു.
മുംബൈയിലെ ദാദര്‍ പോലീസ് സ്റ്റേഷനിലാണ് നടാഷ പരാതി നല്‍കിയിരിക്കുന്നത്. നവംബര്‍ 2019 മുതല്‍ തനിക്കെതിരായ ഈ സൈബര്‍ ആക്രമണം തുടങ്ങിയതാണെന്ന് നടാഷ പറയുന്നു. മുഖം വ്യക്തമാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങളില്‍ നടാഷ സുരി സിംഗ് എന്ന രേഖപ്പെടുത്തി തന്നെ ടാഗ് ചെയ്തുവെന്ന് അവര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News